Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

മെഡിസെപ്പ് ; എയ്ഡഡ് സ്ഥാപനങ്ങളില്‍ നിയമന അംഗീകാരം ലഭിക്കാത്തവരെ പുറത്താക്കും

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ നിന്നും എയ്ഡഡ് സ്ഥാപനങ്ങളിൽ നിയമന അംഗീകാരം ലഭിക്കാതെ ജോലി ചെയ്യുന്നവരെ പുറത്താക്കി. നിയമന അംഗീകാരം ലഭിക്കുമ്പോൾ ഇവരെ പദ്ധതിയിൽ ചേർത്താൽ മതിയെന്നും സർക്കാർ നിർദേശിച്ചു. ആരെയെങ്കിലും ചേർത്തിട്ടുണ്ടെങ്കിൽ അവരെ ഒഴിവാക്കും.

ഇവരൊഴികെ മറ്റെല്ലാ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പദ്ധതി നിർബന്ധമാക്കി ധനകാര്യ-പെൻഷൻ വകുപ്പ് സർക്കുലർ പുറത്തിറക്കി. മെഡിസെപ്പിന്റെ വിവരശേഖരണ പരിശോധനയുമായി ബന്ധപ്പെട്ടാണ് ധനകാര്യ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചത്.

നിയമന അംഗീകാരം ലഭിക്കാത്ത ജീവനക്കാരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ അടിയന്തരമായി പട്ടിക ധനകാര്യ വകുപ്പിനെ അറിയിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...