കേരള അഗ്രിക്കൾച്ചറൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ കാർഷിക വിളകളുടെ പ്രദർശനവും പുഴുക്ക് ഉത്സവവും സംഘടിപ്പിച്ചു. കൊല്ലം സി എസ് എൻ ഹാളിൽ കേരള അഗ്രികൾച്ചറൽ ക്ലബ്ബ് പ്രസിഡന്റ് ചേരിയിൽ സുകുമാരൻനായരുടെ അദ്ധ്യക്ഷതയിൽ പതിനഞ്ചിനം കാർഷിക വിളകളുടെ പ്രദർശനവും, പുഴുക്ക് ഉത്സവവും നടത്തി.
ഓരോ ഇനം കാർഷിക വിളകളുടെയും ഗുണത്തെ കുറിച്ച് ചടങ്ങിൽ വിശദീകരിച്ചു. ഉളിയക്കോവിൽ ഉണ്ണികൃഷ്ണൻ, ഇരവിപുരം ഷാജഹാൻ, ഷിബു റാവുത്തർ, കെ എസ് ജ്യോതി, ജി ആർ കൃഷ്ണ കുമാർ, എന്നിവർ പ്രസംഗിച്ചു.
കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടന്ന പരിപാടിയിൽ എം എച്ച് ഇന്ദിര, അനുജ, സിനി, ഷിനു, മഞ്ജു, കെ എസ് രഞ്ജിത്ത്, സ്മിത, മുഖത്തല സുഭാഷ്, എസ് എം അബ്ദുൽ ഖാദർ, രാജേന്ദ്രൻ, നടരാജൻ, രാജേന്ദ്രൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.
You must be logged in to post a comment Login