ചിരഞ്ജീവി നായകനാകുന്ന ‘ആചാര്യ’ യുടെ ടീസർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ.ചിരഞ്ജീവിയും മകൻ രാംചരണും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. രാം ചരണിന്റെ കഥാപാത്രമായ സിദ്ധയെ പരിചയപ്പെടുത്തുകയാണ് പുതിയ ടീസറിലൂടെ. കാജല്‍ അഗര്‍വാളാണ് നായിക. രാം ചരണിന്റെ ജോഡിയായി പൂജ ഹെഡ്ഡെയും അഭിനയിക്കുന്നു.
അടുത്ത വർഷം ഫെബ്രുവരി നാലിന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. അരവിന്ദ് സ്വാമിയാണ് ചിത്രത്തിലെ വില്ലൻ.സോനു സൂദ്, ജിഷു സെൻഗുപ്ത, സൗരവ് ലോകോഷേ, കിഷോര്‍ പൊസനി കൃഷ്ണ മുരളി, തനികെല്ല ഭരണി, അജയ്, സംഗീത് കൃഷ് തുടങ്ങിയവരാണ് ആചാര്യയിലെ മറ്റ് താരങ്ങൾ.
You must be logged in to post a comment Login