സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പോക്സോ കേസിൽ അറസ്റ്റിൽ.അറസ്റ്റ് സ്കൂൾ വിദ്യാർത്ഥിയുടെ പരാതിയിൽ.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നായിരുന്നു പരാതി.സിപിഐഎം പാലക്കാട് എലപുള്ളി പ്ലായംപള്ളം ബ്രാഞ്ച് സെക്രട്ടറി എം.സുനിലാണ് അറസ്റ്റിലായത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.പോക്സോ കേസിൽ അറസ്റ്റിലായതിന് പിന്നാലെ സുനിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സിപിഐഎം എലപ്പുള്ളി ഈസ്റ്റ് ലോക്കൽ കമ്മറ്റി അറിയിച്ചു.ചിറ്റൂർ പൊലീസ് ആണ് കേസിൽ തുടരന്വേഷണം നടത്തുന്നത്.
You must be logged in to post a comment Login