കെഎസ്ആർടിസിയുടെ സിറ്റി സർക്കുലർ സർവീസിന് തിരുവനന്തപുരത്ത് തുടക്കമായി. സെൻട്രൽ ബസ് സ്റ്റാൻഡിൽ നടന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സിറ്റി സർക്കുലറിന്റെ ആദ്യ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു.
നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് 15 മിനിട്ട് ഇടവേളകളിൽ തുടർച്ചയായി ബസുകൾ ഓടിക്കുന്നതാണ് സംവിധാനം. നഗരയാത്രികർക്ക് സൗകര്യപ്രദമായ വിധത്തിൽ സംസ്ഥാനത്ത് ആദ്യമായിട്ടാണ് ബസുകൾ ക്രമീകരിക്കുന്നത്.
സിറ്റിസർക്കുലർ ബസുകളിൽ 50 രൂപയ്ക്ക് 24 മണിക്കൂർ പരിധിയില്ലാതെ യാത്ര ചെയ്യാൻ അനുവദിക്കുന്ന ഗുഡ്ഡേ ടിക്കറ്റ് ഗതാഗതമന്ത്രി പുറത്തിറക്കി. ഈ ഗുഡ് ഡേ ടിക്കറ്റ് ഉപയോഗിച്ച് ഏത് ബസിലും എത്ര പ്രാവശ്യവും യാത്ര ചെയ്യാനാകും.
You must be logged in to post a comment Login