കെ മധു- എസ് എൻ സ്വാമി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സിബിഐ 5 ന് തുടക്കം.ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും നടന്നു. സംവിധായകൻ കെ മധു, തിരക്കഥാകൃത്ത് എസ് എൻ സ്വാമി, നിർമാതാവ് സ്വർഗ്ഗചിത്ര അപ്പച്ചൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ചിത്രത്തിലെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. സിബിഐ സിരീസിലെ മറ്റ് നാല് സിനിമകൾക്കും പശ്ചാത്തല സംഗീതം ഒരുക്കിയത് സംഗീത സംവിധായകൻ ശ്യാം ആയിരുന്നു.
1988ലാണ് മ്മൂട്ടി- കെ മധു- എസ് എൻ സ്വാമി കൂട്ടുകെട്ടിൽ സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറികുറിപ്പ് പുറത്തിറങ്ങുന്നത്. പിന്നീട് ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും പുറത്തെത്തി.എറണാകുളത്തായിരിക്കും ചിത്രീകരണത്തിന് തുടക്കമിടുക. തിരുവനന്തപുരം, ഹൈദരാബാദ്, ദില്ലി എന്നിവിടങ്ങളും ലൊക്കേഷനുകളാണ്. മുകേഷ്, രണ്‍ജി പണിക്കര്‍, സൗബിന് ഷാഹിര്‍, സായ് കുമാര്‍ എന്നിവര്‍ക്കൊപ്പം ഒട്ടേറെ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകും.
You must be logged in to post a comment Login