തലശേരി–മൈസൂരു റെയിൽപ്പാതയുടെ ഹെലിബോൺ ജ്യോഗ്രഫിക്കൽ, ടോപ്പോഗ്രഫിക്കൽ, ട്രാഫിക് സർവേകൾ പുരോഗമിക്കുന്നു. മണ്ണുപരിശോധനയും തുടങ്ങി. സർവേ പൂർത്തിയായാലുടൻ കേരളാതിർത്തിവരെയുള്ള വിശദമായ പദ്ധതി രൂപരേഖ തയാറാക്കും.
മൈസൂരുവിലേക്കുള്ള എളുപ്പവഴിയും തുറക്കപ്പെടും. തലശേരി മുതൽ പുൽപ്പള്ളിവരെ 120 കിലോമീറ്ററിലാണ് റെയിൽ. പലയിടത്തും ടണൽ ആവശ്യമായിവരും. സർവേയ്ക്കുശേഷമേ ഇവയുടെ സ്ഥാനം തീർപ്പാക്കാനാവൂ.
കൊങ്കൺ റെയിൽ കോർപ്പറേഷനായി ഹൈദരാബാദ് ആസ്ഥാനമായ സിഎസ്ഐആർഎൻജിആർഐ ആണ് ഹെലിബോൺ ജ്യോഗ്രാഫിക്കൽ സർവേ നടത്തുന്നത്. ബ്രിട്ടീഷ്കാലം മുതലുള്ള സ്വപ്നപാതയിലേക്കാണ് എൽഡിഎഫ് സർക്കാർ നിശ്ചയദാർഢ്യത്തോടെ ചുവടുവയ്ക്കുന്നത്.
You must be logged in to post a comment Login