അലബാമ: അമേരിക്കയില്‍ വെടിയേറ്റ് മലയാളിപ്പെണ്കുട്ടി കൊല്ലപ്പെട്ടു.അലബാമയിലെ മോണ്ട്ഗോമറിലായിരുന്നു സംഭവം.മാവേലിക്കര നിരണം സ്വദേശി മറിയം സൂസന് മാത്യു എന്ന 19കാരിയാണ് കൊല്ലപ്പെട്ടത്.തിരുവല്ല നോര്‍ത്ത് നിരണം ഇടപ്പള്ളിപറമ്പില്‍ ബോബന് മാത്യു-ബിന്‍സി ദമ്പതികളുടെ മകളാണ് മറിയം. ഇവര്‍ താമസിച്ചിരുന്ന വീടിന്റെ മുകളിലത്തെ നിലയില്‍ നിന്ന് സീലിങ് തുളച്ചാണ് വെടിയുണ്ടകള്‍ പെണ്‍കുട്ടിയുടെ ശരീരത്തിലേറ്റതെന്നാണ് പറയുന്നത്.സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുകയാണ്. അക്രമികളെ സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബിമല്‍, ബേസില്‍ എന്നിവരാണ് സഹോദരങ്ങള്‍
അമേരിക്കയില്‍ വെടിയേറ്റ് മലയാളിപ്പെണ്കുട്ടി കൊല്ലപ്പെട്ടു
By VISMAYA NEWS
0
436
Previous articleകിളിമാനൂർ മേഖലയിൽ കിണറുകൾ ഇടിഞ്ഞുതാഴ്ന്നു
Next articleപിതാവിനെ കുത്തിപരിക്കേൽപ്പിച്ചയാൾ പിടിയിൽ