കൊച്ചിയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വരാപ്പുഴ പാലത്തിന് താഴെയാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നാൽപ്പതിനടുത്ത് വയസ് തോന്നിക്കുമെന്നും ഇവരെ തിരിച്ചറിയാനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
ആത്മഹത്യയാണോ അതോ ആരെങ്കിലും കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. യുവതിയുടെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
You must be logged in to post a comment Login