ഒമൈക്രോൺ ഭീഷണിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് മഹാരാഷ്ട്ര. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വാക്സിനേഷൻ സ്റ്റാറ്റസ് പരിഗണിക്കാതെ, 48 മണിക്കൂറിനുള്ളിൽ നെഗറ്റീവ് ആർടിപിസിആർ സർട്ടിഫിക്കറ്റ് വേണമെന്നും മഹാരാഷ്ട്ര സർക്കാർ.വിദേശ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ക്വാറന്റൈൻ നിർബന്ധമാക്കി.
അതേസമയം, ഒമൈക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ബൂസ്റ്റർ വാക്‌സിൻ വിതരണം ചെയ്യണമെന്ന ആവശ്യം ശക്തമാവുകയാണ്.ഒമൈക്രോൺ ആശങ്കയ്ക്കിടെ കർണാടക മുഖ്യമന്ത്രി ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുമായി കൂടികഴ്ച നടത്തും.രാജ്യത്ത് ബൂസ്റ്റർ ഡോസുകൾ ലഭ്യമാക്കണമെന്ന് വിവിധ സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.