Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

മൈക്രോസോഫ്റ്റ് ഓഫിസ് എങ്ങനെ ഫ്രീ ആയി ഉപയോഗിക്കാം? അറിഞ്ഞിരിക്കാം ഈ എളുപ്പ വഴി

ഏറ്റവും ജനപ്രിയ ആപ്പുകളിലൊന്നായ മൈക്രോസോഫ്റ്റ് ഓഫിസ് ഫ്രീയായി ഉപയോഗിക്കാമെന്ന കാര്യം ഇപ്പോഴും ചിലര്‍ക്കെങ്കിലും അറിയില്ല. ഗൂഗിള്‍ ഡോക്‌സ് പോലെയായിരിക്കും അതിന്റെ പ്രവര്‍ത്തനം എന്നുമാത്രം. ചുരുക്കിപ്പറഞ്ഞാല്‍ ഫ്രീ വേര്‍ഷന്‍ ഉപയോഗിക്കണമെങ്കില്‍ ഇന്റര്‍നെറ്റ് വേണം. എന്നാല്‍, മിക്കവരും എപ്പോഴും ഇന്റര്‍നെറ്റ് ബന്ധിതരായാണ് നടക്കുന്നത് എന്നതിനാല്‍ അതൊരു പ്രശ്‌നവും ആയിരിക്കില്ല. വേഡ്, പവര്‍പോയിന്റ്, എക്‌സല്‍, വണ്‍ഡ്രൈവ്, ഔട്ട്‌ലുക്ക്, ടീംസ് എല്ലാം ഒരു കുടക്കീഴിലാക്കി, പണം വാങ്ങാതെയാണ് മൈക്രോസോഫ്റ്റ് ഇപ്പോള്‍ ഈ സേവനങ്ങള്‍ വെബ് വഴി നല്‍കുന്നത്. നിങ്ങളുടെ കംപ്യൂട്ടറില്‍ ഇപ്പോള്‍ത്തന്നെ ഓഫിസ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഈ വെബ്-കേന്ദ്രീകൃത സേവനം ആവശ്യമായി വരില്ല. കാരണം, ഇതിന് ഇന്റര്‍നെറ്റ് വേണമെന്നതടക്കം ചില പരിമിതികള്‍ ഉണ്ട്.

  • മൈക്രോസോഫ്റ്റ് ഓഫിസ് ഉപയോഗിക്കുന്നത് എങ്ങനെ?

ഒന്നുകില്‍ മൈക്രോസോഫ്റ്റ് ഓഫിസ് 360 വേര്‍ഷന് സബ്‌സ്‌ക്രൈബ് ചെയ്യണം. അപ്പോള്‍ കമ്പനി വര്‍ഷാവര്‍ഷം ഒരു നിശ്ചിത തുക വാങ്ങിക്കൊണ്ടിരിക്കും. അല്ലെങ്കില്‍ നേരത്തെ ഉപയോഗിച്ചു വന്നതു പോലെ, ഓഫിസ് സ്യൂട്ട് മൊത്തമായി വാങ്ങണം. ഹോം ആന്‍ഡ് സ്റ്റുഡന്റ് വേര്‍ഷന് ഇതെഴുതുന്ന സമയത്ത് ആമസോണില്‍ 7,799 രൂപയാണ് വില. പലരും പൈറേറ്റഡ് വേര്‍ഷനുകളും കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നുണ്ട്. ലോകത്ത് ഏറ്റവുമധികം പൈറേറ്റഡ് കോപ്പികള്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ആപ്പുകളില്‍ ഒന്നാണ് മൈക്രോസോഫ്റ്റ് ഓഫിസ്. എന്നാല്‍, നമ്മളില്‍ പലര്‍ക്കും ഇത്ര വലിയ സ്യൂട്ടിന്റെ ആവശ്യമില്ല. ഒന്നോ രണ്ടോ ഡോക്യുമെന്റ്‌സ് ടൈപ്പു ചെയ്‌തെടുക്കാനോ, അത്തരം ചെറിയ ജോലികള്‍ക്കായോ പണം മുടക്കുകയോ പൈറേറ്റഡ് സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നോ ഇല്ല. ഇവിടെയാണ് ഓഫിസിന്റെ വെബ് വേര്‍ഷന്റെ പ്രസക്തി.

  • സേവനം എങ്ങനെ ഉപയോഗിച്ചു തുടങ്ങാം?

ഇതിനായി ഓഫിസ്.കോം (https://www.office.com/) സന്ദര്‍ശിക്കുക. തുടര്‍ന്ന് മൈക്രോസോഫ്റ്റ് അക്കൗണ്ട് ഉപയോഗിച്ച് ലോഗ്-ഇന്‍ ചെയ്യുക. നിങ്ങളുടെ വിന്‍ഡോസ് പിസിക്ക്, അല്ലെങ്കില്‍ എക്‌സ്‌ബോക്‌സ് കണ്‍സോളിന് നല്‍കിയിരിക്കുന്ന ഐഡിയും പാസ്‌വേഡും മതിയാകും. ഏതെങ്കിലും മൈക്രോസോഫ്റ്റ് ആപ്പ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതില്‍ ഉപയോഗിച്ചിരിക്കുന്ന ഐഡിയും ഉപയോഗിക്കാം. ഇനി ഐഡി ഇല്ലെങ്കില്‍ പുതിയ ഒരെണ്ണം സൃഷ്ടിക്കാം.

ലോഗ്-ഇന്‍ ചെയ്തു കഴിഞ്ഞാല്‍ ഏത് ഓഫിസ് ആപ്പും അക്‌സസ് ചെയ്യാവുന്ന വിന്‍ഡോ തുറന്നു കിട്ടും. വേണ്ട ആപ്പ് തിരഞ്ഞെടുക്കുക. ഉദാഹരണത്തിന് ഡോക്യുമെന്റ് ടൈപ്പു ചെയ്യാനോ, സ്‌പെല്‍-ചെക്കു ചെയ്യാനോ ആഗ്രഹിക്കുന്നവര്‍ ‘വേഡ്’ തുറക്കുക. ഇപ്രകാരം ചെയ്യുന്നതിന് മറ്റൊരു ഗുണവും ഉണ്ട്. നിങ്ങള്‍ സൃഷ്ടിക്കുന്ന ഡോക്യുമെന്റുകള്‍ എല്ലാം വണ്‍ഡ്രൈവ് ക്ലൗഡിലേക്ക് ഓട്ടമാറ്റിക്കായി സേവ് ചെയ്യപ്പെടും. ഇതെല്ലാം പിന്നീട് നിങ്ങളുടെ സ്മാര്‍ട് ഫോണിലോ, ടാബിലോ, മറ്റു പിസിയിലോ എല്ലാം ലോകത്ത് എവിടെയിരുന്നും തുറക്കുകയും ചെയ്യാം. വിവിധ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമായ മൈക്രോസോഫ്റ്റിന്റെ സ്വന്തം എജ് ബ്രൗസര്‍ ഉപയോഗിക്കുന്നത് കൂടുതല്‍ ഗുണകരമാണ് എന്നു വാദിക്കുന്നവര്‍ ഉണ്ട്. അതു വേണമെന്നില്ല, ഏതു ബ്രൗസറിലും തുറക്കാം. ഇനി മൊബൈലില്‍ കിട്ടണമെങ്കില്‍ ഓഫിസ് ആപ്പ്‌സ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ, ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാം. ഇന്റര്‍നെറ്റ് കണക്ഷന്റെ സ്പീഡ് പ്രശ്‌നമല്ലെങ്കില്‍ ഓഫിസ് ഇപ്രകാരം ഉപയോഗിക്കുന്നത് മിക്കവര്‍ക്കും ധാരാളം മതിയാകും. എന്നാല്‍, പണം നല്‍കുന്ന സ്യൂട്ടുകള്‍ക്ക് കൂടുതല്‍ ഫീച്ചറുകള്‍ ലഭിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...