ഡിസ്നി കമ്പനിയുടെ 98 വർഷത്തെ ചരിത്രത്തിൽ ആദ്യമായി കമ്പനി ചെയർമാൻ സ്ഥാനത്തേക്ക് ഒരു വനിതാ തെരഞ്ഞെടുക്കപ്പെട്ടു. സൂസൻ അർണോൾഡിനെയാണ് പുതിയ ചെയർമാനായി തെരഞ്ഞെടുത്തത്.
15 വർഷത്തെ സേവനത്തിന് ശേഷം ഈ മാസം അവസാനത്തോടെ ഡിസ്നിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്ത് നിന്ന് ഇഗർ പടിയിറങ്ങുന്നതോടെയാണ് ഈ സ്ഥാനത്തേക്ക് സൂസൻ കടന്നുവരുന്നത്.
14 വർഷമായി ബോർഡ് അംഗമായ അർണോൾഡ് ഡിസംബർ അവസാനം ബോബ് ഇഗറിന്റെ പിൻഗാമിയാകും.
2007 മുതൽ കമ്പനിയുടെ ഭാഗമായ അന്നുമുതൽ വിലമതിക്കാനാകാത്ത സംഭാവനകളാണ് സൂസൻ കമ്പനിയ്ക്ക് നൽകിയിരിക്കുന്നത്.
You must be logged in to post a comment Login