മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ ഡാം രാത്രിയിൽ തുറക്കുന്ന തമിഴ്നാടിന്റെ നടപടിക്കെതിരെ കേരളം സുപ്രീംകോടതിയിൽ. ഡാം തുറക്കുന്നതിലുള്ള ആശങ്ക കേരളം നിരവധി തവണ തമിഴ്നാടിനെ അറിയിച്ചിരുന്നുവെങ്കിലും മുൻകരുതലുകൾ ഒന്നും സ്വീകരിച്ചില്ല. ഇതേതുടർന്നാണ് വിഷയം നിയമപരമായി തന്നെ നേരിടാൻ സംസ്ഥാനം തീരുമാനിച്ചത്. വിഷയം ഇന്ന് തന്നെ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നാണ് സൂചന.
ഡാം തുറക്കുന്നതിൽ തെറ്റില്ലെന്നും കൃത്യമായ മുന്നറിയിപ്പില്ലാതെ രാത്രികാലങ്ങളിൽ ഡാം തുറന്നുവിടുന്നത് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവർത്തനങ്ങൾ താളം തെറ്റിക്കുന്നുണ്ടെന്നും ഇത് അപകടങ്ങൾക്ക് വഴിവയ്ക്കുമെന്നുമാണ് സംസ്ഥാനം കോടതിയെ അറിയിക്കുക.
മുല്ലപ്പെരിയാർ ഡാമിൽ മുന്നറിയിപ്പില്ലാതെ തമിഴ്നാട് ഷട്ടറുകൾ തുറക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് കേരളത്തിൽ നിന്നുള്ള എംപിമാർ
പാർലമെന്റിൽ ഇന്നു ധർണ നടത്തും. പാർലമെന്റ് കവാടത്തിൽ രാവിലെ പത്ത് മുതലാണ് ധർണ.
You must be logged in to post a comment Login