ടി.എൻ. പ്രതാപൻ എംപിക്കെതിരെ സൈബറാക്രമണം കഴിഞ്ഞ ദിവസം അദ്ദേഹം പങ്കുവച്ച മരക്കാര്‍ ചിത്രത്തെ കുറിച്ചുള്ള പോസ്റ്റിന് താഴെയാണ് മോശമായ പദപ്രയോഗങ്ങൾ പറഞ്ഞു ഒരു കൂട്ടം ആളുകൾ രംഗത്തെത്തിയത്. പ്രതീക്ഷക്കൊത്ത നിലവാരം സിനിമയ്ക്ക് ഉണ്ടായില്ലെന്നും മോഹന്‍ലാന്‍ എന്ന നടനെ കൃത്യമായി ഉപയോഗപ്പെടുത്തുന്നതില്‍ തിരക്കഥ പരാജയപ്പെട്ടുവെന്നും ടി.എന്‍ പ്രതാപന് ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
‘സിനിമയെ കുറിച്ച് ഇങ്ങനെ എഴുതാന്‍ എത്ര രൂപ കിട്ടി’ എന്നൊക്കെയാണ് പലരും കമന്റ് ചെയ്യുന്നത്. എന്നാൽ പ്രതാപന്റെ റിവ്യുവിനെ സപ്പോർട്ട് ചെയ്യുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്.
സത്യസന്ധമായ റിവ്യു എന്നാണ് ഇവർ പറയുന്നത്. ചിത്രം കണ്ടിറങ്ങുമ്പോള്‍ പ്രേക്ഷകന്റെ മനസില്‍ ഉൾകൊള്ളുന്ന സീനുകളുടെ അഭാവം നിരാശപ്പെടുത്തിയെന്നും ടി.എൻ. പ്രതാപൻ കുറിച്ചു.
You must be logged in to post a comment Login