Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

പി ജി ഡോക്‌ടേഴ്‌സ് സമരം; വിഷയം കോടതിയുടെ പരിഗണനയിൽ: ആരോഗ്യമന്ത്രി

ഒന്നാം വർഷ പി ജി പ്രവേശന വിഷയത്തിൽ സർക്കാർ സ്വീകരിച്ചത് അനുകൂല നിലപാടാണെന്ന് ആരോഗ്യമന്ത്രി. വിഷയം കോടതിയുടെ പരിധിയിലാണ്. കോടതിയുടെ പരിധിയിലായതിനാൽ സർക്കാരിന് ഇടപെടാനാകില്ല. ഡോക്‌ടേഴ്‌സിന്റെ ജോലി ഭാരം കുറയ്ക്കാൻ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതാണെന്നും മന്ത്രി വ്യക്തമാക്കി. ഡോക്‌ടേഴ്‌സുമായി രണ്ട് തവണ ചർച്ച നടത്തി. ജൂനിയർ ഡോക്‌ടേഴ്‌സിനെ നിയമിക്കാൻ ഉത്തവിട്ടിരുന്നു. സ്റ്റൈപ്പന്റ് വർധനവ് ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഇതിനിടെ പ്രതിഷേധ സമരം തുടരുമെന്നും പിജി ഡോക്ടർമാർ പറഞ്ഞു. പ്രശ്‌നപരിഹാരത്തിന് ആരോഗ്യമന്ത്രി വീണാ ജോർജ് ചർച്ചയ്ക്ക് തയാറാകണമെന്ന് സമരം തുടരുമെന്നും ഡോക്ടർമാർ അറിയിച്ചു. ചർച്ചയ്ക്ക് തയാറായില്ലെങ്കിൽ അടിയന്തര സേവനം നിർത്തുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.

ഡോക്ടര്‍മാരുടെ കുറവ് നികത്തണമെന്നത് ഉള്‍പ്പടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് പിജി ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...