പണ്ട് പഠിക്കുമ്പോൾ ഉപയോഗിച്ചിരുന്ന ഹോംവർക് ബുക് ലേലത്തിൽ വിറ്റത് അഞ്ചുലക്ഷം രൂപയ്ക്ക്. പെനിസിൽവേനിയ സർവകലാശാലയിലെ പഴയ വിദ്യാർഥിയായ ബ്രയാൻ തോമസിനാണ് ബുക്ക് വിറ്റപ്പോൾ അഞ്ചുലക്ഷം രൂപ ലഭിച്ചത്. ബ്രയാൻ തോമസിന്റെ ബുക്കിന് ഇത്ര വിലകിട്ടാൻ കാരണം അത് ലോകകോടീശ്വരൻ ഇലോൺ മസ്ക് ആണ്.
കുറച്ചു വർഷങ്ങൾക്ക് മുൻപ് പെൻസിൽവേനിയ സർവകലാശാലയുടെ കീഴിലുള്ള വാർട്ടൺ ബിസിനസ് സ്കൂളിൽ ബ്രയാൻ പഠിച്ചിരുന്ന സമയം. 1995 ആ കാലഘട്ടത്തിൽ അവിടുത്തെ ടീച്ചിങ് അസിസ്റ്റന്റ് ആയിരുന്നു മസ്ക്. അന്ന് ബ്രയാൻ തോമസിന്റെ സഹ അധ്യാപകനായി മസ്ക് വന്നു. അന്ന് ബ്രയാന്റെ അസൈൻമെന്റുകൾ വിലയിരുത്തിയത് മസ്ക് ആയിരുന്നു.
ഇന്ന് കോടീശ്വരനും ടെസ്ല, സ്പേസ് എക്സ് കമ്പനികളുടെ മേധാവിയുമായ ഇലോൺ മാസ്കിന്റെ ഒപ്പ് പതിഞ്ഞ ബുക്ക് ആയതിനാലാണ് 5 ലക്ഷം രൂപ കിട്ടിയത്.
You must be logged in to post a comment Login