ഗൗതം വാസുദേവ് മേനോൻ വീണ്ടും മലയാളത്തിലേക്ക്. ഗൗതം വാസുദേവ് മേനോൻ അഭിനയിക്കുന്ന മലയാള ചിത്രം ‘ലവ്ഫുള്ളി യുവേഴ്സ് വേദ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.
മമ്മൂട്ടിയാണ് ‘ലവ്ഫുള്ളി യുവേഴ്സ് വേദ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. പ്രഘേഷ് സുകുമാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്റെ പൂജ ഇന്ന് നടക്കുമെന്നാണ് അറിയുന്നത്. ടോബിൻ തോമസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. റിഷാജ് മൊഹമ്മദാണ് ചിത്രത്തിന്റെ സ്റ്റില്‍സ്.
You must be logged in to post a comment Login