ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ വിരാട് കോലി പരമ്പര കളിക്കില്ല. കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുന്നതിന് വേണ്ടിയാണ് വിട്ടുനില്‍ക്കുന്നതെന്നാണ് വിരാട് പറഞ്ഞ മറുപടി. ഇക്കാര്യം കോലി ബിസിസിഐയെ ധരിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ട്.
കോലിയെ ഏകദിന നായകപദവിയില്‍ നിന്ന് നീക്കിയതിന് ശേഷം ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്.
കോലിയുടെ പിന്മാറ്റത്തിന് ക്യാപ്റ്റന്‍സി വിവാദവുമായി ബന്ധമുണ്ടോ എന്ന് ഉറപ്പില്ല. രോഹിത്തിനെ ഏകദിന നായകനാക്കിയതില്‍ കോലി സംതൃപ്നല്ല എന്ന് അഭ്യൂഹങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ പ്രതികരണം താരങ്ങള്‍ ഇരുവരും നടത്തിയിട്ടില്ല.
You must be logged in to post a comment Login