Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

നോർത്ത് വയനാട് ഡിഎഫ്ഒ രമേഷ് ബിഷ്ണോയിയെ സ്ഥലം മാറ്റി

നോർത്ത് വയനാട് ഡിഎഫ്ഒയെ സ്ഥലം മാറ്റി. തിരുവനന്തപുരം ഡപ്യുട്ടി ഫോറസ്റ്റ് കൺസർവേറ്റർ ആയാണ് രമേഷ് ബിഷ്ണോയ്ക്ക് പുതിയ നിയമനം. മലയാറ്റൂർ എഡിസിഎഫ് ദർശൻ ഖട്ടാനിയാണ് പുതിയ നോർത്ത് വയനാട് ഡിഎഫ്ഒ.

കുറുക്കൻമൂലയിൽ കടുവ പ്രശ്നം നിലനിൽക്കുന്നതിനിടെയാണ് ഡിഎഫ്ഒയെ സ്ഥലം മാറ്റിയത്. ജനങ്ങളുടെ ജീവനും സ്വത്തിനും വളർത്തു മൃഗങ്ങൾക്കും സുരക്ഷ ഉറപ്പുവരുത്തണമെന്ന കോടതി നിർദേശം നൽകിയിരുന്നു.

ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് നൽകണമെന്നും ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. ക്ഷീര കർഷകർക്കും, സ്കൂൾ കുട്ടികൾക്കും, കാപ്പിത്തോട്ടങ്ങളിലും വയലുകളിലും പണിയെടുക്കുന്നവർക്കും സുരക്ഷ ഉറപ്പാക്കണം. ആവശ്യമെങ്കിൽ പൊലീസ് ഈ മേഖലകളിൽ പെട്രോളിങ് ഏർപെടുത്തണം. മേഖലയിൽ വൈദ്യുതി വിതരണം തടസപ്പെടാതിരിക്കാൻ കെഎസ്ഇബിക്കും കോടതി നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലംമാറ്റ നടപടി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...