ബേസിൽ ജോസഫിന്റെ സംവിധാനം ചെയ്യുന്ന ടൊവിനൊ തോമസ് ചിത്രം ‘മിന്നൽ മുരളി’ ഇതിനകം തന്നെ വലിയ പ്രതീക്ഷകളാണ് സൃഷ്ടിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ ആരാധകർ ഏറ്റെടുത്തിരുന്നു. ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ്.
‘രാവിൽ’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. പ്രദീപ് കുമാറാണ് ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്. സുഷിൻ ശ്യാം ചിത്രത്തിലെ ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. മനു മഞ്ജിത്താണ് ചിത്രത്തിനായി ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്.
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമിക്കുന്നത്. നെറ്റ്ഫ്ളിക്സിൻറെ ക്രിസ്മസ് റിലീസാണ് ‘മിന്നൽ മുരളി’.
You must be logged in to post a comment Login