ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് തിരികെയെത്താൻ കഴിയുമെന്ന പ്രതീക്ഷ പങ്കുവച്ച് സ്പിന്നർ ആർ അശ്വിൻ. തനിക്ക് പ്രിയപ്പെട്ട ഫ്രാഞ്ചൈസിയാണ് ചെന്നൈ സൂപ്പർ കിംഗ്സ് എന്നും കളി ആരംഭിച്ച സ്ഥലത്തു തന്നെ തിരികെ എത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അശ്വിൻ പറഞ്ഞു.
എനിക്ക് ചെന്നൈ സൂപ്പർ കിംഗ്സ് എന്നാൽ സ്കൂൾ പോലെയാണ്. എൽകെജിയും യുകെജിയും പ്രൈമറി സ്കൂളും ഹൈസ്കൂളും ബോർഡ് എക്സാമും എല്ലാം ഇവിടെയായിരുന്നു. പിന്നെ മറ്റൊരു സ്കൂളിലേക്ക് പോയി. പ്ലസ് വണ്ണും പ്ലസ് ടുവും പഠിച്ചു.
ഇതൊക്കെ കഴിഞ്ഞാൽ തിരികെ വീട്ടിലേക്ക് തന്നെയല്ലേ വരേണ്ടത്? ഇങ്ങനെ ആഗ്രഹിച്ചാലും ലേലത്തിൽ സംഭവിക്കുന്നത് പോലെയാവും കാര്യങ്ങൾ. 10 ടീമുകളും 10 വ്യത്യസ്ത തന്ത്രങ്ങളുമായാണ് വരുന്നത് എന്നും അശ്വിൻ പറഞ്ഞു.
You must be logged in to post a comment Login