ആലപ്പുഴയിലെ സർവകക്ഷി യോഗം നാളത്തേക്ക് മാറ്റിവച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ബിജെപിയുടെ പ്രതിഷേധം പരിഗണിച്ചുകൊണ്ടാണ് സർവകക്ഷി യോഗം മാറ്റിയത്.
എല്ലവരെയും പരിഗണിച്ചുകൊണ്ട് വിവാദങ്ങളില്ലാതെ സർവകക്ഷി യോഗം ചേരണം എന്ന് മന്ത്രി നിർദേശം നൽകി. ഇന്ന് സർവകക്ഷി യോഗം ചേരില്ല. നാളത്തേക്ക് ചേരും.
ബിജെപിക്ക് അസൗകര്യമുണ്ട് അതും പ്രസക്തമാണ് ഇതുകൂടി പരിഗണിച്ച് മന്ത്രി സജി ചെറിയാനുമായി ജില്ലാ കളക്ടർ നടത്തിയ ആശയ വിനമയത്തിലാണ് യോഗം മാറ്റിയതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
You must be logged in to post a comment Login