ഓസ്ട്രേലിയയിൽ വളർത്തുപൂച്ചകളെ പുറത്തുവിടുന്നത് നിരോധിക്കുന്നു. ഒപ്പം ആളില്ലാതെ പൂച്ചകളെ പുറത്ത് വിടാൻ പാടില്ലെന്ന നിയമം കൊണ്ടുവരാനാണ് ശ്രമം. ഫ്രീമാൻ്റിൽ, വെസ്റ്റേൺ ഓസ്ട്രേലിയ തുടങ്ങിയ ഇടങ്ങളിൽ ഈ നിയമം നടപ്പിലാക്കിയേക്കും. ഇതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
പൂച്ചകളെ വീട്ടിൽ തന്നെ നിർത്തണമെന്ന് കൗൺസിൽ അധികൃതർ അഭ്യർത്ഥിച്ചു. വളർത്തുപൂച്ചകൾ കറങ്ങിനടക്കുന്നത് അവരുടെ ആയുസ് ചുരുക്കുമെന്നാണ് ശാസ്ത്രം പറയുന്നത്.
ഇങ്ങനെ കറങ്ങിനടക്കുന്ന പൂച്ചകൾ 30 ശതമാനത്തിലധികം ചെറു ജീവികളെ കൊല്ലുന്നു എന്നും കൗൺസിൽ പറഞ്ഞു. ആറ് ആഴ്ചകൾക്കുള്ളിൽ നിയമം നിലവിൽ വന്നേക്കും.
You must be logged in to post a comment Login