പാകിസ്താൻ സ്പിന്നർ യാസിർ ഷായ്ക്കെതിരെ പൊലീസ് കേസ്. 14കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതിയെ സഹായിച്ചു എന്ന കുറ്റത്തിനാണ് ഷാലിമാർ പൊലീസ് യാസിർ ഷായ്ക്കെതിരെ കേസെടുത്തത്. പെൺകുട്ടിയുടെ പരാതിയിലാണ് കേസ്.
യാസിർ ഷായുടെ സുഹൃത്തായ ഫർഹാൻ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തന്നെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പെൺകുട്ടി പരാതിപ്പെട്ടത്. ദൃശ്യങ്ങൾ ചിത്രീകരിച്ച് അത് പ്രചരിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് പെൺകുട്ടി പറഞ്ഞു. സുഹൃത്തിനൊപ്പം ചേർന്ന് യാസിർ ഷായും ഭീഷണിപ്പെടുത്തി.
18 വയസ് വരെ തനിക്ക് താമസിക്കാനുള്ള ഫ്ലാറ്റും മാസം ചെലവിനുള്ള തുകയും നൽകാമെന്ന് യാസിർ വാഗ്ദാനം ചെയ്തു എന്നും പെൺകുട്ടി പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പറഞ്ഞു.
You must be logged in to post a comment Login