2018ൽ ക്രിക്കറ്റ് കളി നിർത്താൻ ആലോചിച്ചിരുന്നു എന്ന് ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ. തനിക്ക് പരുക്കേറ്റിരുന്ന ആ സമയത്ത് വേണ്ടത്ര പരിഗണന ആരും നൽകിയിരുന്നില്ല. അതുകൊണ്ടാണ് അങ്ങനെ ഒരു ചിന്തയിലേക്ക് എത്തിയതെന്നും അശ്വിൻ പറഞ്ഞു.
2018-2020 കാലയളവിൽ എത്രയധികം ശ്രമിച്ചാലും ഫലം അതിലും അകലെയായി എനിക്ക് തോന്നിയിരുന്നു. സഹായത്തിനു കാത്തുനിൽക്കാത്ത വ്യക്തിയാണ് ഞാൻ. എന്നാൽ, ആ സമയത്ത് എനിക്ക് പിന്തുണ വേണമെന്ന് തോന്നി. എന്നാൽ, അതെനിക്ക് ലഭിച്ചില്ല.”- അശ്വിൻ പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ പ്രകടനമാണ് അശ്വിൻ നടത്തുന്നത്. 81 മത്സരങ്ങളിൽ നിന്ന് 427 വിക്കറ്റുകൾ നേടിയ താരം ബാറ്റ് കൊണ്ടും നിർണായക സംഭാവനകളാണ് നൽകുന്നത്. ഇന്ത്യക്കായി ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റ് നേടിയ താരങ്ങളിൽ മൂന്നാമതാണ് അശ്വിൻ.
You must be logged in to post a comment Login