വിവോയ്ക്ക് കീഴിലുള്ള മറ്റൊരു ബ്രാൻഡായ ഐക്യൂവിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റുകൾ പുറത്തിറങ്ങി. ഐക്യൂ നിയോ 5 എസ്, നിയോ 5 എസ്ഇ എന്നിവയാണ് ചൈനീസ് വിപണിയിൽ അവതരിപ്പിച്ചത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 888 പ്രോസസറുമായാണ് ഐക്യൂ നിയോ 5 എസ് വരുന്നത്. രണ്ടു ഫോണുകൾക്കും ഫാസ്റ്റ് ചാർജിങ് ഫീച്ചറും ലഭ്യമാണ്.
ഐക്യൂ നിയോ 5 എസ് മൂന്ന് വ്യത്യസ്ത നിറങ്ങളിലാണ് വരുന്നത്. ഏറ്റവും വിലകുറഞ്ഞ മോഡലിന് (8ജിബി റാം, 128 ജിബി സ്റ്റോറേജ്) 2,699 യുവാൻ ആണ് വില (ഏകദേശം 32,100 രൂപ). 8 ജിബി റാമും 256 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള വേരിയന്റിന്റെ വില 2899 യുവാൻ ആണ് (ഏകദേശം 34,500 രൂപ). എന്നാൽ 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മോഡലിന് 3199 യുവാനും ( ഏകദേശം 38,000 രൂപ) വില നൽകണം. ഐക്യൂ നിയോ 5 എസ് ഓറഞ്ച്, ബ്ലൂ, ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.
ഐക്യൂ നിയോ 5 എസിന് 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.56 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഫീച്ചർ ചെയ്യുന്നത്. ഐക്യൂ നിയോ 5 എസിൽ ഒരു ‘ഡിസ്പ്ലേ ചിപ്പും’ ഉണ്ട്. ഇത് ജിപിയുവിലെ റെൻഡറിങ് ലോഡ് കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസിലാണ് ഹാൻഡ്സെറ്റ് പ്രവർത്തിക്കുന്നത്.
13 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 എംപി മാക്രോ ലെൻസുമായി ജോടിയാക്കിയ ഒഐഎസ് ലെൻസും 48 എംപി സോണി IMX598 പ്രൈമറി സെൻസറും അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് ഐക്യൂ നിയോ 5 എസ് വരുന്നത്. 16 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. ഐക്യൂ നിയോ 5 എസിൽ 4500 എംഎഎച്ചിന്റേതാണ് ബാറ്ററി. ഹാൻഡ്സെറ്റിൽ 66W ഫാസ്റ്റ് ചാർജിങ് ഫീച്ചറുമുണ്ട്.
ഐക്യൂ നിയോ 5 എസ്ഇയ്ക്ക് 6.67-ഇഞ്ച് 144Hz എൽസിഡി ഡിസ്പ്ലേ ഉണ്ട്. ഡിസ്പ്ലേക്ക് 144Hz റിഫ്രഷ് റേറ്റും 240Hz ടച്ച് സാംപ്ലിങ് റേറ്റും ഉള്ള ഫുൾ-എച്ച്ഡി+ റെസലൂഷനുമുണ്ട്. ഈ ഹാൻഡ്സെറ്റിൽ സ്നാപ്ഡ്രാഗൺ 870 പ്രോസസറാണ് നൽകുന്നത്. വില കുറയ്ക്കാൻ ഒഎൽഇഡിയ്ക്ക് പകരം എൽസിഡി ഡിസ്പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്.
55 W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 4,500 എംഎഎച്ച് ആണ് ബാറ്ററി. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ഒഎസിലാണ് ഐക്യൂ നിയോ 5 എസ്ഇ പ്രവർത്തിക്കുന്നത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാവൈഡ് സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവയാണ് റിയർ ക്യാമറകൾ. 16 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. നീല, വെള്ള, മൾട്ടികളർ ഓപ്ഷനുകളിലാണ് ഐക്യൂ നിയോ 5 എസ്ഇ വരുന്നത്.
You must be logged in to post a comment Login