Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

വിപണി തിരിച്ചു പിടിക്കാൻ നോക്കിയയുടെ ഫ്ലിപ്പ് 4ജി ഫോൺ എത്തുന്നു

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നോക്കിയയുടെ ബഡ്ജറ്റ് ഫോണുകൾ വീണ്ടും വിപണിയിൽ പുറത്തിറക്കുന്നു. ഇത്തവണ നോക്കിയ എത്തുന്നത് ഫ്ലിപ്പ് ഫോണുകളുമായാണ്. Nokia 2760 Flip 4G എന്ന ഫോണുകളുമായാണ് ഇത്തവണ നോക്കിയ വിപണിയിൽ എത്തുന്നത്. നോക്കിയയുടെ പഴയകാല ഫ്ലിപ്പ് മോഡലുകളുടെ സമാനമായ രീതിയിൽ തന്നെയാണ് ഈ ഫോണുകളുടെയും ഡിസൈൻ നൽകിയിരിക്കുന്നത് എന്ന് പറയാം. 4ജി സപ്പോർട്ടുകൾ ഈ ഫോണുകളിൽ ലഭിക്കുന്നുണ്ട്. ഇപ്പോൾ ഈ ഫോണുകളുടെ ഡിസൈൻ കൂടാതെ ഫീച്ചറുകൾ ഒക്കെ തന്നെ ഓൺലൈനിൽ ലീക്ക് ആയിരിക്കുന്നു. Tracfone ൽ ആണ് നോക്കിയയുടെ പുതിയ ഫോണുകളുടെ വിവരങ്ങൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതുപ്പോലെ തന്നെ പ്രതീക്ഷിക്കുന്ന ഫീച്ചറുകളും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. അത്തരത്തിൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഈ ഫോണുകൾക്ക് 5 മെഗാപിക്സൽ ക്യാമറകൾ ലഭിക്കും എന്നാണ്.

അതുപോലെ തന്നെ ബാറ്ററിയുടെ വിവരങ്ങളും ഇതിൽ കൊടുത്തിരിക്കുന്നു. 1,450mAh ന്റെ ബാറ്ററി ലൈഫിൽ തന്നെ ഈ നോക്കിയ ഫ്ലിപ്പ് ഫോണുകൾ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് വരുകയാണെങ്കിൽ ഈ ഫോണുകളിൽ KaiOS ലഭിക്കും എന്നാണ് ഇപ്പോൾ സൂചിപ്പിച്ചിരിക്കുന്നത്. അതുപോലെ തന്നെ ഈ ഫോണുകളിൽ 4G, Wi-Fi, Bluetooth, GPS അടക്കമുള്ള സർവീസുകളും ലഭിക്കും. 32 ജിബിയുടെ സ്റ്റോറേജുകളിൽ വരെ പുറത്തിറങ്ങും എന്നാണ് സൂചനകൾ. കൂടാതെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...