രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തിരുവനന്തപുരത്ത് എത്തും. പൂജപ്പുരയിലെ പി എൻ പണിക്കരുടെ വെങ്കല പ്രതിമ രാഷ്ട്രപതി അനാവരണം ചെയ്യും.
കൊച്ചിയിൽ നിന്ന് രാവിലെ 11.05 ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി 11.30 ന് പ്രതിമ അനാവരണം നിർവഹിക്കും. തുടർന്ന് അദ്ദേഹം പൊതുസമ്മേളനത്തിൽ പങ്കെടുക്കും.
വൈകിട്ട് രാഷ്ട്രപതി പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. തുടർന്ന് രാജ്ഭവനിൽ തങ്ങുന്ന അദ്ദേഹം നാളെ രാവിലെ 10.20 ന് ദില്ലിക്ക് മടങ്ങും.
You must be logged in to post a comment Login