തകർപ്പൻ പരിശീലക സംഘത്തെ പ്രഖ്യാപിച്ച് ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ സൺറൈസേഴ്സ് ഹൈദരാബാദ്. ഡെയിൽ സ്റ്റെയിൻ, മുത്തയ്യ മുരളീധരൻ, ബ്രയാൻ ലാറ എന്നിവരൊക്കെ സംഘത്തിലുണ്ട്. ഐപിഎൽ അടുത്ത സീസണിലേക്കുള്ള മെഗാ സീസണിലേക്ക് മുന്നോടി ആയാണ് സൺറൈസേഴ്സ് പരിശീലക സംഘത്തെ പ്രഖ്യാപിച്ചത്.
മുൻ ഓസീസ് താരം ടോം മൂഡിയാണ് സൺറൈസേഴ്സ് മുഖ്യ പരിശീലകൻ. നേരത്തെ സൺറൈസേഴ്സിനെ തുടർച്ചയായ ഏഴ് വർഷം പരിശീലിപ്പിച്ചയാളാണ് മൂഡി. മൂഡിക്ക് കീഴിൽ മികച്ച പ്രകടനങ്ങളും ടീം നടത്തി. 2019ൽ അദ്ദേഹം സ്ഥാനമൊഴിഞ്ഞു.
ആ സീസണിൽ ബെയ്ലിസ് ആയിരുന്നു മുഖ്യ പരിശീലകൻ. 2020 സീസണിൽ ട്രെവർ ബെയ്ലിസിനു പകരം വീണ്ടും മൂഡിയെ മുഖ്യ പരിശീലകനാക്കിയെങ്കിലും പിന്നീട് അദ്ദേഹത്തെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് സ്ഥാനത്തേക്ക് മാറ്റിയിരുന്നു.
You must be logged in to post a comment Login