വീട്ടിനുള്ളില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. പാനൂര്‍ നഗരസഭയിലെ പുല്ലൂക്കര വിഷ്ണുവിലാസം യു.പി. സ്കൂളിന് സമീപം പടിക്കല്‍ കൂലോത്ത് രതി യാണ് കഴുത്തിന് വെട്ടേറ്റ് മരിച്ചത്. ബുധനാഴ്ച രാവിലെ11ഓടെയാണ് സംഭവം. ഇവർ മാത്രം വീട്ടിലുണ്ടായിരുന്നപ്പോള്‍ ഭര്‍ത്താവ് മോഹനന് വീടിന്റെ വാതില്‍ പൂട്ടിയിടുകയും കിടപ്പുമുറിയില്‍വെച്ച് കത്തികൊണ്ട് കഴുത്തില്‍ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.
നിലവിളികേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ വാതില്‍ പൊളിച്ച് അകത്തുകയറി. കഴുത്തിന് ആഴത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്ന രതി അപ്പോഴേക്കും മരിച്ചു.
വെട്ടുകത്തിയുമായി ഭാര്യയുടെ അടുത്തിരുന്ന മോഹനനെ നാട്ടുകാര്‍ പിടിച്ച് വീടിന് പുറത്തെത്തിച്ചു. ഇയാളും ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തിലായിരുന്നു. പോലീസ് വീട്ടിലെത്തി മോഹനനെ കസ്റ്റഡിയിലെടുത്തു.
You must be logged in to post a comment Login