കോവിഡിനെതിരായ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒരു ഗുളികയ്ക്ക് കൂടി യുഎസില്‍ അംഗീകാരം ലഭിച്ചു. മെര്‍ക്ക് എന്ന കമ്പനിയുടെ കോവിഡിനെതിരായ മരുന്നിനാണ് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് അംഗീകാരം നല്‍കിയത്. സമാനമായ ചികിത്സയ്ക്ക് ഫൈസറിന്റെ മരുന്നിന് കഴിഞ്ഞ ദിവസം അംഗീകാരം ലഭിച്ചിരുന്നു.
മോല്‍നുപിറാവില്‍ എന്ന മെര്‍ക്കിന്റെ കോവിഡ് ഗുളിക റിഡ്ജ്ബാക്ക് ബയോതെറാപ്പിറ്റിക്സ് ആണ് വികസിപ്പിച്ചെടുത്തത്.
ഉയര്‍ന്ന അപകടസാധ്യതയുള്ള രോഗികളില്‍ ആശുപത്രിവാസവും മരണവും 30 ശതമാനത്തോളം കുറയ്ക്കാന്‍ സാധിച്ചതായി ഈ മരുന്നിന്റെ ക്ലിനിക്കല്‍ ട്രയലില്‍ കണ്ടെത്തിയിട്ടുണ്ട്.
You must be logged in to post a comment Login