ബംഗ്ലാദേശിൽ യാത്രയ്ക്കിടെ ബോട്ടിന് തീപ്പിടിച്ചു. അപകടത്തിൽ 39 പേർ മരിച്ചു. നൂറിലേറെ പേർക്ക് പരിക്കേറ്റതായാണ് വിവരം. തെക്കൻ ബംഗ്ലാദേശിലെ സുഗന്ധ നദിയിലാണ് സംഭവം.
500 യാത്രക്കാരുമായി ധാക്കയിൽ നിന്ന് ബർഗുണയിലേക്ക് പോയ മൂന്ന് നിലയുള്ള എംവി അഭിജൻ – 10 എന്ന ബോട്ടിന് തീപ്പിടിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അപകടം.
നിരവധി പേരെ കാണുന്നില്ലെന്നും ചിലർ മുങ്ങി മരിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
You must be logged in to post a comment Login