ക്രിസ്‌മസ്- ന്യൂഇയർ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ സുരക്ഷ കർശനമാക്കി പൊലീസ്. പ്രധാന കേന്ദ്രങ്ങളിൽ പൊലീസ് സാന്നിധ്യം. മാളുകളിൽ മഫ്‌തി പൊലീസിനെ വിന്യസിച്ചു.
എന്നാൽ ഇടുക്കിയിലെ ചെക്പോസ്റ്റുകളിലും അതിർത്തി മേഖലകളിലും എക്‌സൈസിന്റെ വ്യാപക പരിശോധന. ലഹരി വസ്‌തുക്കൾ കടത്താനുള്ള സാധ്യത മുൻനിർത്തിയാണ് പരിശോധന.
തമിഴ്നാട് അതിർത്തികളിലെ സമാന്തര മേഖലകളിലും പൊലീസ് പരിശോധന ശക്തമാക്കി. റിസോർട്ടിലെ ലഹരി പാർട്ടി തടയാനുള്ള നടപടികളും സ്വീകരിച്ചു.