ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ദിനം വൈകുന്നു. കളി നടക്കുന്ന സെഞ്ചൂറിയനിൽ കനത്ത മഴ പെയ്യുകയാണ്. ഇതോറ്റെ രണ്ടാം ദിനം ആദ്യ സെഷൻ പൂർണമായും നഷ്ടപ്പെട്ടു.
താരങ്ങൾ ഇപ്പോൾ ഉച്ചഭക്ഷണത്തിനു പിരിഞ്ഞു. മഴ മാറിയാലും ഔട്ട്ഫീൽഡിലെ നനവ് മറ്റൊരു പ്രശ്നമാവും.
ആദ്യ ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 272 റൺസ് എന്ന നിലയിലായിരുന്നു. 122 റൺസ് നേടി പുറത്താവാതെ നിൽക്കുന ഓപ്പണർ കെഎൽ രാഹുലാണ് ഇന്ത്യൻ ഇന്നിംഗ്സിനു ചുക്കാൻ പിടിച്ചത്.
You must be logged in to post a comment Login