സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൊവിഡ് അവലോകന യോഗം ചേരും. സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമോ എന്ന കാര്യം യോഗം പരിഗണിക്കും.
സംസ്ഥാനത്തെ വാക്സിനേഷൻ ഊർജ്ജിതമാക്കാനുളള നടപടികൾ യോഗത്തിൽ ചർച്ചയാകും. ഓൺലൈനായാണ് യോഗം.
സംസ്ഥാനത്ത് ഇന്നലെ 19 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. വിദേശത്ത് നിന്നെത്തിയ 16 പേർക്കും സമ്പർക്കത്തിലൂടെ മൂന്നുപേർക്കുമാണ് ഒമിക്രോൺ ബാധിച്ചത്.
You must be logged in to post a comment Login