സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ പൊലീസിനെതിരെയും വിമർശനം ഉയർന്നു. പൊലീസിൽ ആർ എസ് എസ് സ്വാധീനം ഉണ്ടെന്നാണ് നേതാക്കൾ ആരോപണം ഉന്നയിച്ചത്. ശബരിമല വിവാദത്തിൽ ഇത് തെളിഞ്ഞു എന്നും തിരുവല്ല ഏരിയാ കമ്മിറ്റി വിമർശിച്ചു.
വികസന നയം പാർട്ടി പരിശോധിക്കണം. സാമൂഹിക ഘടകങ്ങൾ മനസിലാക്കാതെ വികസനം വേണ്ടെന്ന് പത്തനംതിട്ട ഏരിയാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
പരിസ്ഥിതി പ്രശ്നങ്ങളിൽ സിപിഎം നയം മാറുന്നുവെന്നും വിമർശനം ഉയർന്നിട്ടുണ്ട്.
You must be logged in to post a comment Login