രാജ്യത്തും സംസ്ഥാനത്തും ഒമിക്രോൺ ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പുതുവത്സരദിനത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളിൽ രാത്രി പത്തു മണിക്ക് ശേഷം തത്കാലം സിനിമ പ്രദർശനം അനുവദിക്കില്ല.
സംസ്ഥാനത്ത് ഒമിക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തി ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെ രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനാലാണ് തീയേറ്ററുകളിൽ രാത്രികാല ഷോകൾ വിലക്കിയത്.
തിയേറ്ററുകളിൽ രാത്രി പത്തു മണിക്ക് ശേഷം പ്രദർശനം നടത്തരുതെന്ന് സർക്കാർ അറിയിച്ചു.
You must be logged in to post a comment Login