പറവൂരിൽ വീടിനുള്ളിൽ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്. പറവൂർ പെരുവാരം പനോരമ നഗർ അറയ്ക്കപ്പറമ്പിൽ ശിവാനന്ദന്റെ വീട്ടിൽ ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് യുവതി പൊള്ളലേറ്റ് മരിച്ചത്.
ശിവാനന്ദന്റെ രണ്ട് പെൺമക്കളിൽ ഒരാളാണ് മരിച്ചത്. ഒരാളെ കാണാനില്ല. ആരാണു മരിച്ചതെന്നു വ്യക്തമായിട്ടില്ല. സംഭവത്തിൽ സഹോദരിയുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
പെൺകുട്ടികളുടെ അമ്മ നൽകിയ മൊഴി പ്രകാരം മൂത്ത മകൾ വിസ്മയയാണ് മരിച്ചത്. കുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന ലോക്കറ്റ് തിരിച്ചറിഞ്ഞാണ് അമ്മ മൊഴി നൽകിയത്. മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞതിനാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല.
You must be logged in to post a comment Login