കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി ഡിസംബർ 31ന് ഇറ്റലിയിലേക്ക് പറക്കും. വ്യക്തിപരമായ കാര്യങ്ങൾക്കാണ് ഇറ്റലി യാത്ര എന്നാണ് വിവരം.
ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുർ തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ കൊഴുക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധിയുടെ ഇറ്റലി യാത്ര.
ജനുവരി മൂന്നിന് പഞ്ചാബിലെ മോഗ ജില്ലയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കേണ്ടിയിരുന്ന റാലി ഇറ്റലി യാത്രയെ തുടർന്ന് മാറ്റിവെച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
You must be logged in to post a comment Login