മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. നാളെ മുതൽ കരിമല വഴിയുള്ള കാനനപാതയിലൂടെ തീർത്ഥാടകരെ കടത്തി വിടും. അടുത്ത മാസം പതിനാലിനാണ് മകര വിളക്ക്. മണ്ഡലകാല പൂജ കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷമാണ് മകരവിളക്കിനായി ശബരിമല നട തുറക്കുന്നത്.
വൈകിട്ട് അഞ്ച് മണിക്ക് കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിയിക്കും. നട തുറക്കുന്ന ഇന്ന് ഭക്തർക്ക് പ്രവേശനമുണ്ടാവില്ല.
വെള്ളിയാഴ്ച് പുലർച്ചെ നാല് മണി മുതലാണ് തീർത്ഥാടകരെ കടത്തി വിടുക.
You must be logged in to post a comment Login