ദേവസ്വം ബോര്‍ഡുകളിലെ അഴിമതികളില്‍ വിശദമായ പരിശോധന നടത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍. പരിശോധനയ്ക്ക് ശേഷം തുടര്‍നടപടിയുണ്ടാകും.
മകര വിളക്കിന് ശേഷം പരിശോധന നടത്തി തുടര്‍ നടപടിയെടുക്കുമെന്നും കെ. അനന്തഗോപന്‍ വ്യക്തമാക്കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ കോടികളുടെ കൊള്ള നടന്നതിന്റെ ക്രമക്കേടുകളുടെ രേഖ പുറത്തുവിട്ടിരുന്നു. കരാറുകാര്‍, ബിനാമികള്‍, ഉദ്യോഗസ്ഥര്‍ എന്നിര്‍ ഓരോ വര്‍ഷവും തട്ടിയെടുത്തത് കോടികള്‍ എന്നാണ് കണ്ടെത്തല്‍.
35 പൂജാദ്രവ്യങ്ങള്‍ക്കുള്ള പണം വാങ്ങിയ ശേഷം ഹോമം നടത്തുന്നത് ഏഴ് സാധനങ്ങള്‍ ഉപയോഗിച്ചാണെന്നും ബോര്‍ഡിന് നല്‍കേണ്ട ലക്ഷക്കണക്കിന് രൂപ ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തതെന്നുമാണ് വിജിലന്‍സ് കണ്ടെത്തല്‍.
You must be logged in to post a comment Login