യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ അപ്പീലില്‍ ഇന്ന് കോടതി വിധി പറയും. സ്ത്രീ എന്ന പരിഗണന നല്കി വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യുകയോ വിട്ടയയ്ക്കുകയോ വേണമെന്നാണ് നിമിഷ പ്രിയയുടെ ആവശ്യം.
കേസില്‍ അപ്പീല്‍ കോടതിയിലെ അന്തിമ വാദം കേള്‍ക്കല്‍ കഴിഞ്ഞയാഴ്ച പൂര്‍ത്തിയായിരുന്നു. പാലക്കോട് കൊല്ലങ്കോട് സ്വദേശിയാണ് നിമിഷ പ്രിയ. 2017 ജൂലൈ 25നാണ് കേസിനാസ്പദമായ സംഭവം.
ഭര്‍ത്താവായ യെമന്‍ പൗരന് തലാല്‍ അബ്ദുമഹ്ദിയെ നിമിഷ പ്രിയ കൊലപ്പെടുത്തി മൃതദേഹം വീട്ടിലെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് കേസ്.
You must be logged in to post a comment Login