കൊവിഡ് കേസുകൾ വർധിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച രഞ്ജി രഞ്ജി ട്രോഫി നടത്താൻ ബിസിസിഐ ഉടൻ വഴി കണ്ടെത്തുമെന്ന് പ്രസിഡൻ്റ് സൗരവ് ഗാംഗുലി. കൊവിഡ് ബാധയിൽ കുറവുണ്ടായാൽ ഉടൻ ആഭ്യന്തര മത്സരങ്ങൾ നടത്തും.
വിവിധ ടീം അംഗങ്ങൾക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്നാണ് രഞ്ഞി ട്രോഫി മാറ്റിവച്ചത്. താരങ്ങളുടെ ആരോഗ്യമാണ് ബോർഡിനു പ്രധാനമെന്നും ഗാംഗുലി പറഞ്ഞു.
ഈ മാസം ആരംഭിക്കാനിരിക്കുന്ന രഞ്ജിയുടെ പുതിയ സീസൺ അനിശ്ചിതമായി മാറ്റിവയ്ക്കാനാണ് ബിസിസിഐ തീരുമാനിച്ചത്. കഴിഞ്ഞ സീസണിലെ രഞ്ജി കൊവിഡ് കാരണം ഉപേക്ഷിച്ചിരുന്നു.
You must be logged in to post a comment Login