Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

ജനവാസ മേഖലയിൽ മാലിന്യം തള്ളി : പ്രതി പിടിയിൽ

ജനവാസ മേഖലയിൽ ഹോട്ടൽ മാലിന്യം തള്ളിയ ടാങ്കർ ഡ്രൈവർ അറസ്റ്റിൽ. അടയമൺ നെല്ലിക്കുന്ന് മുതൽ ചെമ്പകശ്ശേരി വരെയുള്ള ജനവാസ മേഖലയിലെ റോഡിനു വശങ്ങളിൽ ഹോട്ടൽ മാലിന്യം ഒഴുക്കിയ ഡ്രൈവറെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ആലപ്പുഴ, ചുനക്കര മഹാദേവ ക്ഷേത്രത്തിന് സമീപം തറയിൽ പടിയാട്ടിത്തിൽ വീട്ടിൽ അജിത് സലിം (25) ആണ് പിടിയിലായത് . വാഹനവും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞവർഷം ഡിസംബർ 15 ന് പുലർച്ചെ ഒരു മണിയോടെയാണ് പ്രതി മാലിന്യം തള്ളിയത്. തുടർന്ന് പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് അധികൃതർ പോലീസിൽ പരാതി നൽകുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയുമായിരുന്നു.

തിരുവനന്തപുരം റൂറൽ എസ്പി ഡോക്ടർ ദിവ്യ ഗോപിനാഥ് നിർദ്ദേശാനുസരണം വർക്കല ഡിവൈഎസ്പി പി നിയാസിന്റെ നേതൃത്വത്തിൽ കിളിമാനൂർ എസ് ഐ സത്യദാസ്, രാജേന്ദ്രൻ , എ എസ് ഐ താഹിർ , വിനോദ് കുമാർ CPO മാരായ റിയാസ് സുനിൽ , അരുൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...