കിളിമാനൂരിൽ വീടുകൾ കേന്ദ്രീകരിച്ച് റബ്ബർ ഷീറ്റ് മോഷണം നടത്തി വന്ന പ്രതി പോലീസ് പിടിയിൽ. പത്തനംതിട്ട സ്വദേശിയെയാണ് കിളിമാനൂർ പോലീസ് പിടികൂടിയത്. അടൂർ കല്ലിയോട് പടിഞ്ഞാറ്റത്തിൽ വീട്ടിൽ തുളസീധരൻ (45) ആണ് പിടിയിലായത് .
തട്ടത്തുമല വല്ലുർ പ്രദീപ് ഭവനിൽ പ്രദീപിന്റെ വീട്ടിൽ നിന്നും ശനിയാഴ്ച്ച പുലർച്ചെ 12.15 ഓടെ വീടിന്റെ പുറകുവശത്ത് സൂക്ഷിച്ചിരുന്ന അമ്പതോളം റബർഷീറ്റ് മോഷണം പോവുകയായിരുന്നു. തുടർന്ന് കിളിമാനൂർ പോലീസിൽ പരാതി നൽകുകയും ചെയ്തു. സ്ഥലത്തെത്തിയ പോലീസ് സിസിടിവി ക്യാമറയും വാഹനപരിശോധനയും നടത്തുകയും തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടുകയുമായിരുന്നു.
പത്തനംതിട്ട ജില്ലയിലെ അടൂർ, ഏനാത്ത് കൊല്ലം ജില്ലയിലെ ശാസ്താംകോട്ട തിരുവനന്തപുരം ജില്ലയിലെ നഗരൂർ എന്നീ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ 15 ഓളം മോഷണ കേസുകൾ നിലവിലുണ്ട്. തിരുവനന്തപുരം റൂറൽ എസ്പി ഡോക്ടർ ദിവ്യ ഗോപിനാഥ് നിർദ്ദേശാനുസരണം വർക്കല ഡിവൈഎസ്പി നേതൃത്വത്തിൽ കിളിമാനൂർ എസ് ഐ സത്യദാസ്, രാജേന്ദ്രൻ എ എസ് ഐ താഹിർ , വിനോദ് കുമാർ CPO മാരായ റിയാസ് സുനിൽ , അരുൺ എന്നിവർ ചേർന്നാണ് ആണ് പ്രതിയെ പിടികൂടിയത്.
You must be logged in to post a comment Login