Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

മയക്കുമരുന്ന് വേട്ട : പ്രതികൾ പിടിയിലായി

ആലപ്പുഴയിൽ വൻ മയക്കുമരുന്ന് വേട്ട. ആലപ്പുഴ കെ9 സ്ക്വാഡും, ലഹരി വിരുദ്ധ സ്ക്വാഡും മണ്ണഞ്ചേരി പോലീസും സംയുക്തമായി നടത്തിയ മയക്കുമരുന്ന് വേട്ടയിൽ മണ്ണഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ 4 ചെറുപ്പക്കാരിൽനിന്നും നിരോധിത മയക്കുമരുന്നിൽപ്പെട്ട കഞ്ചവും, ഹാഷിഷ് ഓയിലും കണ്ടെത്തി. ആഡംബര ബൈക്കിൽ കറങ്ങി നടന്ന് കഞ്ചാവ് ഉപയോഗവും വിൽപനയും മറ്റ്‌ ക്രിമിനൽ പ്രവർത്തികളും നടത്തിവന്നിരുന്നവരെയാണ് പിടികൂടിയത്.

മണ്ണഞ്ചേരി തെക്കേ വെളിയിൽ ഷാനു (19) –ന്റെ പക്കൽനിന്നും 30 ഗ്രാം കഞ്ചാവും, മണ്ണഞ്ചേരിയിൽ ഐ ടി സി കോളനിയിൽ പുതുവൽ വേളി വീട്ടിൽ അബ്രാർ(18) – ന്റെ പക്കൽനിന്നും 33.5 ഗ്രാം കഞ്ചാവും, പാതിരപ്പള്ളി വെളിയിൽ വീട്ടിൽ അതുൽ(18)-ന്റെ പക്കൽനിന്നും 28.5 ഗ്രാം കഞ്ചാവും, 1.4 ഗ്രാം ഹാഷിഷ് ഓയിലും, മണ്ണഞ്ചേരി കാട്ടുങ്കൽ വേളി വിഷ്ണു (18) –ന്റെ പക്കൽനിന്നും 29 ഗ്രാം കഞ്ചാവും, അത് പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന പൗച്ച് എന്നിവയും ആലപ്പുഴ കെ 9 സ്ക്വാഡിലെ നർക്കോട്ടിക് സ്നിഫർ നായ ആയ ലിസിയുടെ സഹായത്താൽ കണ്ടെടുത്തു.

മണ്ണഞ്ചേരി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പി കെ മോഹിത് സബ് ഇൻസ്‌പെക്ടർ കെ ആർ ബിജു ഡോഗിന്റെ പരിശീലകർ ആയ മനേഷ് കെ ദാസ് ധനേഷ് പി കെ കൂടാതെ സിപിഒ മാരായ ഉല്ലാസ്, തോമസ് ആന്റണി , മിഥുൻ, കൃഷ്ണമൂർത്തി, ആന്റണി എന്നിവരും പരിശോധനയിൽ പങ്കെടുത്തു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ മൊത്ത വിതരണക്കാരെ പിടികൂടാനുള്ള പോലീസ് പരിശോധനയും അന്വേഷണവും ശക്തമാക്കിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ജി ജയ്ദേവ് ഐപിഎസ് അറിയിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...