Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

ഒടുവില്‍ പബ്ജി യുടെ വിധി ഫ്രീ ഫയറിനും; ചൈനീസ് ആപ്പ് നിരോധനം തുടര്‍ന്ന് സര്‍ക്കാര്‍

രാജ്യ സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് വീണ്ടും ഒരു കൂട്ടം ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. 54 ആപ്പുകളാണ് ഇത്തവണ പട്ടികയിലുള്ളത്. ജെറേന ഫ്രീഫയര്‍, ടെന്‍സെന്റിന്റെ ക്‌സ്‌റൈവര്‍, ആപ്പ് ലോക്ക് തുടങ്ങിയവ ഇക്കൂട്ടത്തിലുണ്ട്.

ചൈനയുമായി ബന്ധമുണ്ടെന്നതാണ് ഇവയ്‌ക്കെതിരെയുള്ള പ്രധാന ആരോപണം. ഇക്കാരണം മുന്‍നിര്‍ത്തി ഇതിനകം 300 ഓളം മൊബൈല്‍ ആപ്പുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2020 ല്‍ ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം സങ്കീര്‍ണമായതോടെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് കടുപ്പിച്ചത്.

ആപ്പുകള്‍ ശേഖരിക്കുന്ന ഉപഭോക്താക്കളുടെ ഡാറ്റ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ശത്രുരാജ്യത്തെ സെര്‍വറുകളിലേക്ക് അവ അയക്കുന്നുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു. ഈ ആപ്പുകളില്‍ ചിലതിന് ക്യാമറ, മൈക്ക്, ജിപിഎസ് പോലുള്ളവ ഉപയോഗിച്ചുള്ള രഹസ്യ നിരീക്ഷണങ്ങള്‍ നടത്താനാകുമെന്ന ആശങ്കയും സര്‍ക്കാര്‍ ഉന്നയിക്കുന്നുണ്ട്.

ഇവ രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരായി പ്രവര്‍ത്തിക്കുന്നുവെന്നും രാജ്യത്തിന്റെ സുരക്ഷയ്ക്കും പ്രതിരോധത്തിനും ഭീഷണിയാണെന്നും സര്‍ക്കാര്‍ പറയുന്നു.

2021 ലാണ് ഇതേ കാരണങ്ങള്‍ ഉന്നയിച്ച് അന്ന് ചൈനീസ് കമ്പനിയായ ടെന്‍സെന്റിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന പബ്ജി മൊബൈലിന് ഇന്ത്യയില്‍ നിരോധമേര്‍പ്പെടുത്തിയത്. കോവിഡ് നിയന്ത്രണങ്ങളുടെ കാലത്ത് യുവാക്കള്‍ക്കിടയില്‍ ഏറെ ജനപ്രീതിയാര്‍ജിക്കാനായ ഗെയിം നിരോധിക്കപ്പെട്ടത് അന്ന് വലിയ വാര്‍ത്തയായിരുന്നു.

ബാറ്റില്‍ റോയേല്‍ ഗെയിമായ പബ്ജി നിരോധിക്കപ്പെട്ടതോടെ പ്രസ്തുത വിഭാഗത്തില്‍ സ്വീകാര്യത നേടാനായ ഗെയിമായിരുന്നു ജെറേന ഫ്രീ ഫയര്‍. കാള്‍ ഓഫ് ഡ്യൂട്ടി എന്ന മറ്റൊരു ഗെയിം ഉണ്ടായിരുന്നുവെങ്കിലും ഫ്രീഫയറിന് വലിയ സ്വീകാര്യത നേടാന്‍ സാധിച്ചു. ഇപ്പോള്‍ ഫ്രീ ഫയറും നിരോധനം നേരിട്ടിരിക്കുകയാണ്.

അതേസമയം ഫ്രീഫയര്‍ ഒരു ചൈനീസ് നിര്‍മിത ഗെയിം അല്ല എന്നതാണ് ശ്രദ്ധേയം. സിംഗപ്പൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജറെനയാണ് ഫ്രീഫയര്‍ ഗെയിമിന്റെ പ്രസാധകര്‍. വിയറ്റ്‌നാമീസ് കമ്പനിയായ 111ഡോട്‌സ് സ്റ്റുഡിയോ ആണ് ഫ്രീഫയര്‍ ഗെയിം നിര്‍മിച്ചത്.

ഫ്രീ ഫയർ ഉൾപ്പടെ നിരോധനം നേരിട്ട ആപ്പുകൾ ആപ്പിളും ഗൂഗിളും തങ്ങളുടെ ആപ്പ് സ്റ്റോറുകളില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

നിരോധിക്കപ്പെട്ട ആപ്പുകള്‍ ഇവയാണ്

  • ബ്യൂട്ടി ക്യാമറ: സ്വീറ്റ് സെല്‍ഫി എച്ച്ഡി
  • ബ്യൂട്ടി ക്യാമറ- സെല്‍ഫി ക്യാമറ
  • ഇക്വലൈസര്‍- ബേസ് ബൂസ്റ്റര്‍ & വോളിയം ഇക്യു & ഇക്വലൈസര്‍
  • മ്യൂസിക് പ്ലെയര്‍-മ്യൂസിക്.എംപി3 പ്ലെയര്‍
  • ഇക്വലൈസര്‍ ആന്റ് ബേസ് ബൂസ്റ്റര്‍- മ്യൂസിക് വോളിയം ഇക്യൂ
  • മ്യൂസിക് പ്ലസ്- മ്യൂസിക് പ്ലെയര്‍
  • ഇക്വലൈസര്‍ പ്രോ- വോളിയം ബൂസ്റ്റര്‍, ബേസ് ബൂസ്റ്റര്‍
  • വീഡിയോ പ്ലെയര്‍ മീഡിയ ഓള്‍ ഫോര്‍മാറ്റ്
  • മ്യൂസിക് പ്ലെയര്‍-ഇക്വലൈസര്‍ ആന്റ് എംപി3
  • വോളിയം ബൂസ്റ്റര്‍- ലൗഡ് സ്പീക്കര്‍ ആന്റ് സൗണ്ട് ബൂസ്റ്റര്‍
  • മ്യൂസിക്‌പ്ലെയര്‍- എംപി3 പ്ലെയര്‍
  • കാം കാര്‍ഡ് ഫോര്‍ സെയില്‍സ് ഫോ്‌സ് എന്റ്
  • ഐസോലാന്‍ഡ്2- ആഷസ് ഓഫ് ടൈം ലൈറ്റ്
  • റൈസ് ഓഫ് കിങ്ഡംസ്: ലോസ്റ്റ് ക്രുസേഡ്
  • എപിയുഎസ് സെക്യൂരിറ്റി എച്ച്ഡി (പാഡ് വേർഷൻ)
  • പാരലല്‍ സ്‌പേസ് ലൈറ്റ് 32 സപ്പോര്‍ട്ട്
  • വിവ വീഡിയോഎഡിറ്റര്‍- സ്‌നാക്ക് വീഡിയോ മേക്കര്‍ വിത്ത് മ്യൂസിക്
  • നൈസ് വീഡിയോ ബൈദു
  • ടെന്‍സെന്‍്‌റ് ക്‌സറൈവര്‍
  • ഓണ്‍മൈയോജി ചെസ്
  • ഓണ്‍മൈയോജി അരെന
  • ആപ്പ്‌ലോക്ക്
  • ഡ്യുവല്‍ സ്‌പേസ് ലൈറ്റ്- മള്‍ടിപ്പിള്‍ അക്കൗണ്ട്‌സ് ആന്റ് ക്ലോണ്‍ ആപ്പ്
  • ഡ്യുവല്‍ സ്‌പേസ് പ്രോ- മള്‍ടിപ്പിള്‍ അക്കൗണ്ട്‌സ് ആന്റ് ആപ്പ് ക്ലോണര്‍
  • ഡ്യുവല്‍സ്‌പേസ് ലൈറ്റ് -32 ബിറ്റ് സപ്പോര്‍ട്ട്
  • ഡ്യുവല്‍ സ്‌പേസ് -32 ബിറ്റ് സപ്പോര്‍ട്ട്
  • ഡ്യുവല്‍ സ്‌പേസ് -64 ബിറ്റ് സപ്പോര്‍ട്ട്
  • ഡ്യുവല്‍ സ്‌പേസ് പ്രോ – 32 ബിറ്റ് സപ്പോര്‍ട്ട്
  • കോണ്‍ക്വര്‍ ഓണ്‍ലൈന്‍- എംഎംഓആര്‍പിജി ഗെയിം
  • കോണ്‍ക്വര്‍ ഓണ്‍ലൈന്‍ 2
  • ലൈവ് വെതര്‍ ആന്റ് റഡാര്‍ -അലേര്‍ട്ട്‌സ്
  • നോട്ട്‌സ് -കളര്‍ നോട്ട്പാഡ്, വോട്ട്ബുക്ക്
  • എംപി3 കട്ടര്‍- റിങ്‌ടോണ്‍ മേക്കര്‍ ആന്റ് ഓഡിയോ കട്ടര്‍
  • വോയ്‌സ് റെക്കോര്‍ഡര്‍ ആന്റ് വോയ്‌സ് ചേഞ്ചര്‍
  • ബാര്‍കോഡ് സ്‌കാനര്‍ – ക്യൂആര്‍ കോഡ് സ്‌കാന്‍
  • ലൈക ക്യാം- സെല്‍ഫി ക്യാമറ ആപ്പ്
  • ഈവ് എക്കോസ്
  • ആസ്ട്രാക്രാഫ്റ്റ്
  • യുയു ഗെയിം ബൂസ്റ്റര്‍-നെറ്റ്വര്‍ക്ക് സൊലൂഷന്‍ ഫോര്‍ ഹൈ പിങ്
  • എക്‌സ്ട്രാ ഓഡിനറി വണ്‍സ്
  • ബാഡ്‌ലാന്‍ഡേഴ്‌സ്
  • സ്റ്റിക്ക് ഫൈറ്റ്: ദി ഗെയിം മൊബൈല്‍
  • ട്വിലൈറ്റ് പയനീര്‍സ്
  • ക്യൂട്ട് യു: മാച്ച് വിത്ത് ദി വേള്‍ഡ്
  • സ്‌മോള്‍ വേള്‍ഡ് -എന്‍ജോയ് ഗ്രൂപ്പ് ചാറ്റ് ആന്റ് വീഡിയോ ചാറ്റ്
  • ക്യൂട്ട് യു പ്രോ
  • ഫാന്‍സിയു- വീഡിയോചാറ്റ് ആന്റ് മീറ്റ് അപ്പ്
  • റിയല്‍: ഗോ ലൈവ്. മേക്ക് ഫ്രണ്ട്‌സ്
  • മൂണ്‍ചാറ്റ്:എന്‍ജോയ് വീഡിയോകോള്‍ ചാറ്റ്‌സ്
  • റിയല്‍ലൈറ്റ് – വീഡിയോ റ്റു ലൈവ്#
  • വിങ്ക്: കണക്റ്റ് നൗ
  • ഫണ്‍ചാറ്റ് മീറ്റ് പീപ്പിള്‍ എറൗണ്ട് യു
  • ഫെന്‍സിയു പ്രോ- ഇന്‍സ്റ്റന്റ് മീറ്റ് അപ്പ് ത്രൂ വീഡിയോ ചാറ്റ്
  • ജറെന ഫ്രീ ഫയര്‍- ഇലുമിനേറ്റ്
Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...