Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

സാംസങ് ഗാലക്‌സി എസ് 22 ഇന്ത്യയില്‍ എത്തി; വിലയും മറ്റ് വിവരങ്ങളും അറിയാം

സാംസങ് അവതരിപ്പിച്ച ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ പരമ്പരയായ സാംസങ് ഗാലക്‌സി എസ്22 ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. സാംസങ് ഗാലക്‌സി എസ്22, ഗാലക്‌സി എസ്22 പ്ലസ്, സാംസങ് ഗാലക്‌സി എസ്22 അള്‍ട്ര ഫോണുകളാണ് അവതരിപ്പിച്ചത്. കഴിഞ്ഞയാഴ്ചയാണ് ഇവ ആഗോള വിപണിയില്‍ അവതരിപ്പിച്ചത്. ഗാലക്‌സി എസ്21 പിന്‍മുറക്കാരായാണ് പുതിയ ഫോണുകള്‍ എത്തിയിരിക്കുന്നത്. ക്വാല്‍കോമിന്റെ മുന്‍നിര പ്രൊസസര്‍ ചിപ്പായ സ്‌നാപ്ഡ്രാഗണ്‍ 8ജെന്‍ 1 പ്രൊസസറുമായാണ് ഫോണ്‍ എത്തുന്നത്.

എസ് 22 പരമ്പരയുടെ വില വിവരങ്ങള്‍

ഗാലക്‌സി എസ്22 ന്റെ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളാണ് എത്തിയിരിക്കുന്നത്. 8എട്ട് ജിബി റാം + 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് പതിപ്പിന് 72999 രൂപയും എട്ട് ജിബിയും + 256 ജിബി പതിപ്പിന് 76999 രൂപയുമാണ് വില.

ഗാലക്‌സി എസ് 22 പ്ലസിനും രണ്ട് പതിപ്പുകളാണുള്ളത്. 8 ജിബി റാം + 128 ജിബി പതിപ്പിന് 84999 രൂപയും 8 ജിബി റാം + 256 ജിബി പതിപ്പിന് 88999 രൂപയുമാണ് വില.

ഗാലക്‌സി എസ്22 അള്‍ട്രയുടേതാകട്ടെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള പതിപ്പിന് 1,09,999 രൂപയും 12 ജിബി + 512 ജിബി പതിപ്പിന് 1,18,999 രൂപയുമാണ് വില.

ഗ്രീന്‍, ഫാന്റം ബ്ലാക്ക്, ഫാന്റം വൈറ്റ് നിറങ്ങളിലാണ് എസ് 22, എസ്22 പ്ലസ് ഫോണുകള്‍ എത്തുക. അതേസമയം എസ് 22 അള്‍ട്രയ്ക്ക് ബര്‍ഗണ്ടി, ഫാന്റം ബ്ലാക്ക്, ഫാന്റം വൈറ്റ് എന്നീ നിറങ്ങളാണുണ്ടാവുക. അള്‍ട്രയുടെ 512 ജിബി സ്‌റ്റോറേജ് പതിപ്പിന് ഫാന്റം ബ്ലാക്ക് നിറം മാത്രമാണുള്ളത്.

ഫോണുകള്‍ക്ക് വേണ്ടിയുള്ള പ്രീ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി 25 മുതല്‍ ഫോണ്‍ ലഭ്യമാവും.

സവിശേഷതകള്‍

സാംസങ് ഗാലക്സി എസ് 22

ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 4.1 ാണ് ഗാലക്സി എസ് 22 ലുള്ളത്. 6.1 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡൈനാമിക് അമോലെഡ് 2എക്സ് ഡിസ്പ്ലേയാണിതിന്. ഗൊറില്ല ഗ്ലാസ് വിക്ടസ് പ്ലസ് സംരക്ഷണമുണ്ട് ഇതിന്. ആര്‍മര്‍ അലൂമനിയം ബോഡിയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. 120 ഹെര്‍ട്സ് റിഫ്രഷ് റോറ്റുള്ള സ്‌ക്രീനില്‍ സാംസങിന്റെ ഐ കംഫര്‍ട്ട് ഷീല്‍ഡ് സംരക്ഷണവുമുണ്ട്. ഒരു ഒക്ടാകോര്‍ 4എന്‍എം പ്രൊസസര്‍ ചിപ്പാണിതിലുള്ളത്. എട്ട് ജിബി റാം ശേഷിയുണ്ട്.

50 മെഗാപിക്സല്‍ പ്രധാന ക്യാമറയായെത്തുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറയില്‍ 12 എംപി അള്‍ട്രാ വൈഡ് ക്യാമറ, 10 എംപി ടെലിഫോട്ടോ ക്യാമറ എന്നിവ ഉള്‍പ്പെടുന്നു. മികച്ച അപ്പേര്‍ച്ചറോടുകൂടിയാണ് ഇവ ഒരുക്കിയിരിക്കുന്നത്. അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സിന് 120 ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ ഉണ്ട്. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍, 3x ഒപ്റ്റിക്കല്‍ സൂം എന്നിവയുമുണ്ട്. 10 എംപി ക്യാമറയാണ് സെല്‍ഫിയ്ക്ക് നല്‍കിയിരിക്കുന്നത്.

256 ജിബി വരെയാണ് ഇതില്‍ സ്റ്റോറേജുള്ളത്. 5ജി കണക്റ്റിവിറ്റിയുണ്ട്. 3700 എംഎഎച്ച് ബാറ്ററിയില്‍ 25 വാട്ട് അതിവേഗ വയേര്‍ഡ് ചാര്‍ജിങ് സൗകര്യവും 15 വാട്ട് വയര്‍ലെസ് ചാര്‍ജിങ് സൗകര്യവുമുണ്ട്. റിവേഴ്സ് ചാര്‍ജിങും സാധ്യമാണ്.

സാംസങ് ഗാലക്സി എസ്22 പ്ലസ്

ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 4.1 ാണ് ഗാലക്സി എസ് 22 പ്ലസിലുള്ളത്. 6.6 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് ഡൈനാമിക് അമോലെഡ് 2x ഡിസ്പ്ലേയില്‍ നീല വെളിച്ചം നിയന്ത്രിക്കുന്നതിനുള്ള ഐ കംഫര്‍ട്ട് ഷീല്‍ഡുമുണ്ട്. 120 ഹെര്‍ട്സ് ആണ് റിഫ്രഷ് റേറ്റ്. 1750 നിറ്റ്സ് പരമാവധി ബ്രൈറ്റ്നെസ് ലഭിക്കും. ഒരു ഒക്ടാകോര്‍ 4എന്‍എം പ്രൊസസറാണ് ഗാലക്സി എസ്22 പ്ലസിലുള്ളത്. 12 ജിബി വരെ റാം ശേഷിയുണ്ട്.

ഇതിലെ റിയര്‍ ക്യാമറയില്‍ 50എംപി ഡ്യുവല്‍ പിക്സല്‍ ഓട്ടോ ഫോക്കസ് വൈഡ് ആംഗിള്‍ സെന്‍സര്‍ പ്രധാന ക്യാമറയായെത്തുന്നു. 12 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറയും 10 എംപി ടെലിഫോട്ടോ ലെന്‍സും ഇതിലുണ്ട്. 3x ഒപ്റ്റിക്കല്‍ സൂം, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ എന്നിവയുണ്ട്. 10 എംപി ആണ് സെല്‍ഫി കാമറ.

256 ജിബി വരെ ഇതില്‍ സ്റ്റോറേജ് ലഭിക്കും. 5ജി കണക്റ്റിവിറ്റിയുണ്ട്. 4500 എംഎഎച്ച് ബാറ്ററിയില്‍ 45 വാട്ട് അതിവേഗ വയേര്‍ഡ് ചാര്‍ജിങ് സൗകര്യവും 15 വാട്ട് വയര്‍ലെസ് ചാര്‍ജിങ് സൗകര്യവുമുണ്ട്. ഒപ്പം വയര്‍ലെസ് പവര്‍ഷെയര്‍ ഉപയോഗിച്ചുപള്ള റിവേഴ്സ് വയര്‍ലെസ് ചാര്‍ജിങ് സംവിധാനവുമുണ്ട്. 196 ഗ്രാം ആണ് ഇതിന്റെ ഭാരം.

സാംസങ് ഗാലക്സി എസ് 22 അള്‍ട്ര

എസ് പെന്‍ ഒന്നിച്ചുവരുന്ന ആദ്യ എസ് സീരീസ് ഫോണ്‍ ആണ് ഗാലക്സി എസ് 22 അള്‍ട്ര. ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 4.1 ാണ് ഗാലക്സി എസ് 22 ലുള്ളത്. മറ്റ് ഫോണുകളെ വ്യത്യസ്തമായി 6.8 ഇഞ്ച് എഡ്ജ് ക്യുഎച്ച്ഡി പ്ലസ് ഡൈനാമിക് അമോലെഡ് 2എക്സ് ഡിസ്പ്ലേയാണിതിന്. 120 ഹെര്‍ട്സ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റുണ്ട്. ഡിസ്പ്ലേയ്ക്ക് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്ലസ് സംരക്ഷണമുണ്ട്. 1750 നിറ്റ്സ് പരമാവധി ബ്രൈറ്റ്നെസ് കിട്ടും. എസ് പെന്നിന്റെ പ്രവര്‍ത്തനം മികച്ചതാക്കുന്നതിനുള്ള പരിഷ്‌കരിച്ച വാകോം സാങ്കേതിക വിദ്യയും ഇതില്‍ ഉപയോഗിച്ചിരിക്കുന്നു. ഒരു ഒക്ടാകോര്‍ 4എന്‍എം പ്രൊസസറാണിതിന് ശക്തിപകരുന്നത്. 12 ജിബി വരെ റാം ശേഷിയുണ്ട്.

മറ്റ് ഫോണുകളില്‍ നിന്ന് വ്യത്യസ്തമായി ക്വാഡ് റിയര്‍ ക്യാമറയാണിതിന്. ഇതില്‍ 108 എംപി വൈഡ് ആംഗിള്‍ പ്രധാന ക്യാമറയും 12 എംപി അള്‍ട്രാ വൈഡ് ക്യാമറയും രണ്ട് 10 എംപി ടെലിഫോട്ടോ ക്യാമറകളും ഉള്‍പ്പെടുന്നു. സ്പേസ് സൂം, 10 എക്സ് ഒപ്റ്റിക്കല്‍ സൂം എഐ സൂപ്പര്‍ റസലൂഷന്‍ ടെക്നോളജി എന്നിവയും ക്യാമറയിലുണ്ട്. 40 എംപി ക്യാമറയാണ് സെല്‍ഫിയ്ക്കായി നല്‍കിയിരിക്കുന്നത്.

128ജിബി, 256 ജിബി., 512ജിബി, 1ടിബി സ്റ്റോറേജ് ഓപ്ഷനുകളില്‍ ഗാലക്സി എസ്22 അള്‍ട്ര വില്‍പനയ്ക്കെത്തും. 5000 എംഎഎച്ച് ബാറ്ററിയില്‍ 45 വാട്ട് വയേര്‍ഡ് ചാര്‍ജിങ് സൗകര്യമുണ്ട്. 15 വാട്ട് വയര്‍ലെസ് ചാര്‍ജിങും വയര്‍ലെസ് പവര്‍ഷെയര്‍ ഉപയോഗിച്ചുള്ള വയര്‍ലെസ് റിവേഴ്സ് ചാര്‍ജിങുമുണ്ട്. 229 ഗ്രാം ആണ് ഇതിന് ഭാരം.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...