പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസിന്റെ ഇരട്ട ക്ലച് ഓട്ടമാറ്റിക്(ഡി സി എ) വകഭേദത്തിനുള്ള ബുക്കിങ് ടാറ്റ മോട്ടോഴ്സ് സ്വീകരിച്ചു തുടങ്ങി. 21,000 രൂപ അഡ്വാൻസ് നൽകി കമ്പനി ഡീലർഷിപ്പുകളിൽ കാർ ബുക്ക് ചെയ്യാം. ഈ മാസം മധ്യത്തോടെ ആൾട്രോസിന്റെ ഡി സി എ വകഭേദം കൈമാറുമെന്നാണു ടാറ്റ മോട്ടോഴ്സിന്റെ വാഗ്ദാനം.
അജൈൽ ലൈറ്റ് ഫ്ളെക്സിബിൾ അഡ്വാൻസ്ഡ്(അഥവാ ആൽഫ) പ്ലാറ്റ്ഫോമിൽ എത്തിയ ആദ്യ മോഡലായ ആൾട്രോസ് ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ സ്വർണ നിലവാരം സൃഷ്ടിച്ചെന്നാണു ടാറ്റ മോട്ടോഴ്സിന്റെ അവകാശവാദം. 1.2 ലീറ്റർ റെവൊട്രോൺ പെട്രോൾ എൻജിനോടെ എത്തുന്ന ആൾട്രോസിന്റെ മുന്തിയ പതിപ്പുകളായ എക്സ് ടി , എക്സ് സെഡ്, എക്സ് സെഡ് പ്ലസ് എന്നിവയാണ് ഇരട്ട ക്ലച്ചും ഓട്ടമാറ്റിക് ട്രാൻസ്മിഷനും സഹിതം ലഭ്യമാവുക
You must be logged in to post a comment Login