എറണാകുളം: കൊച്ചി മെട്രോ യാത്രാ ടിക്കറ്റ് ഇനി മൊബൈൽ ഫോൺ വഴിയും എടുക്കാം. ഇതിനായി തയ്യാറാക്കിയ കൊച്ചി വൺ ആപ് പ്ളേസ്റ്റോറിൽ നിന്നോ ആപ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്ത് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യണം. മൊബൈൽ ഫോണിൽ ലഭിക്കുന്ന ക്യൂ ആർ കോഡ് ടിക്കറ്റ് ഗേറ്റിൽ കാണിച്ച് യാത്ര ചെയ്യാം.
പേയ്മെന്റ് പൂർത്തിയാക്കിയതോടെ മൊബൈൽ സ്ക്രീനിൽ ലഭിക്കുന്ന ക്യൂ ആർ കോഡ് ടിക്കറ്റ് ഗേറ്റിൽ കാണിച്ച് സ്കാനിങ്ങിന് വിധേയമാക്കി സ്റ്റേഷനിലേക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും സാധിക്കും. ആപ്പിലെ മെനുവിൽ നിന്ന് ഏത് സമയത്തും ക്യൂആർ കോഡ് സ്കാനിങ്ങിനായി എടുക്കാം.
ചില നടപടി ക്രമങ്ങളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കി എം പിൻ നമ്പർ സെറ്റ് ചെയ്യുക. അതിന് ശേഷം ടിക്കറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. യാത്ര ആരംഭിക്കുന്ന സ്റ്റേഷനും എത്തിച്ചേരേണ്ട സ്റ്റേഷനും തിരഞ്ഞെടുക്കുക. അതിന് ശേഷം ബുക്ക് ടിക്കറ്റ് എന്ന ബട്ടണിൽ അമർത്തുക. ഇഷ്ടമുള്ള ഡിജിറ്റൽ പേയ്മെന്റ് രീതി സ്വീകരിക്കാം.
You must be logged in to post a comment Login